Thursday, June 16, 2011

ഇന്നത്തെ കോണ്‍ഗ്രസ്സുകാരെപ്പോലെയാണ്, ഇന്നത്തെ ക്രിസ്ത്യാനികളും.


 
 ഈയുള്ളവന്‍ പറയുന്നത് അതേപടി ഉള്‍കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ , ഇത് ഈയുള്ളവന്‍റെ അറിവില്ലയ്മയായി പരിഗണിച്ചു ക്ഷമിക്കേണമേ എന്നപെക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ.
തിരുവചനവും, ചരിത്രവും പഠിച്ചാല്‍ , ദൈവത്തിന്‍റെ മുന്‍പില്‍ യഹൂദരും ജാതികളും എന്ന രണ്ടു വിഭാഗങ്ങളെ ഉള്ളു. ക്രിസ്ത്യാനി എന്നപേരുപോലും, യേശു സ്വപ്നം കണ്ടിരുന്നില്ല .  ഉടുമുണ്ടുരിഞ്ഞു തലയില്‍ കെട്ടി എന്നെ അസഭ്യം പറയുന്നതിന് മുന്നോടിയായി , ഒരു നിമിഷം ചിന്തിക്കുക. തിരുവചനത്തില്‍ പറയുന്നത് " അന്തോക്യയില്‍ വച്ച് ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടു"( Act 11:26) എന്നാണ്. പേര്‍ സ്വീകരിച്ചു എന്നല്ല വിളിക്കപ്പെട്ടു എന്നാനെന്നത് ശ്രദ്ധിച്ചാലും. വിളിക്കപ്പെട്ടു എന്നുപറഞ്ഞാല്‍ മറ്റുള്ളവരാല്‍ വിളിക്കപ്പെട്ടു എന്നാണ്  അഥവാ അവിശാസികളാല്‍ കളിയാക്കി വിളിക്കപ്പെട്ടു.
ഉദാഹരണമായി , ബീന്‍സ്‌ ,ക്യാമല്‍ജോക്കി, പാണ്ടി , മല്ലു , മദ്രാസി ..........   എന്നതുപോലെ  ഒരു ( DE ROGATORY NAME).   ക്രിസ്തു യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തിയാണ്. കാരണം യഹൂദ ഗോത്രത്തില്‍ ജനിച്ചതുകൊണ്ട് തന്നെ. ശിഷ്യന്മാരെല്ലാവരും ഇതേപോലെ യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തികളാണ്. അവരാരും തങ്ങള്‍ ക്രിസ്യാനികളെന്നു പറഞ്ഞിട്ടില്ല, മറിച്ച് നമ്മള്‍ അങ്ങിനെ ധരിച്ചുവച്ചിരിക്കുന്നു എന്ന് മാത്രം.    തിരുവചനത്തില്‍  മേല്‍പ്പറഞ്ഞതുപോലെ ഒരു സ്ഥലത്ത് മാത്രം കാണാവുന്ന ഒരു വാക്കാണിത്, അതും ഉപയോഗിച്ചിരിക്കുന്നത് വിളിക്കപ്പെട്ടു   (സംഭവിക്കാന്‍ പാടില്ലതതെന്തോ സംഭവിച്ചെന്നരീതിയില്‍ ) എന്നാണ് .
ഇനി പൌലോസിന്റെ കാര്യമെടുക്കാം.   സുവിശേഷവേല തുടങ്ങിക്കഴിഞ്ഞും പൗലോസ്‌ മരിക്കുന്നത് വരെയും,   താന്‍ ഒരു യെഹൂദന്‍ ആണെന്നാണ് അവകാശപ്പെട്ടിരുന്നത്.
പൗലോസ്‌  മറ്റുള്ളവരോട്   പറയുന്ന  ഭാഗം ശ്രദ്ധിച്ചാലും Act 26:5 ഞാന്‍(പൗലോസ്‌) ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പെട്ട ഫരിസേയനായിട്ടാണ് വളര്‍ന്നത്‌.
ഇനി എതിരാളികള്‍ പൌലോസിനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം
Act 24:5  യെഹൂദരിലെ നസ്രായപക്ഷക്കാരന്‍
Act 24:14   അല്ലയോ   ദേശാധിപതി  ഫെലിക്സ്, " അവര്‍ ഒരുമതവിഭാഗം എന്ന് വിളിക്കപ്പെടുന്ന മാര്‍ഗമനുസരിച്ചു" പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു"
ഇനിയും അനവധി  തെളിവുകളും ഉദാഹരണങ്ങളുണ്ട്‌. ഇതില്‍നിന്നെല്ലാം എന്താണ് നമ്മള്‍ മനസിലാക്കുന്നത്‌?
യേശു ഇവിടെ വന്നത് വഴിതെറ്റിയ യെഹൂദാരെ നേരെയാക്കാനും , അതുകഴിഞ്ഞ് ജാതികളെ യാഹൂതരക്കനുമാണ്. നടപടി പുസ്തകത്തില്‍ ജാതികളെ യെഹൂദാരക്കുന്നത്
നമ്മുക്ക് കാണാം. Act 16:3 .

ഇതുപറയുമ്പോള്‍  എന്താണ് യെഹൂദന്‍ ,  ആരാണ് യെഹൂദന്‍ എന്നാ ചോദ്യമുയരും. ഇസ്രായേലികള്‍ യെഹൂദര്‍ എന്ന് ഒരു തെറ്റിദ്ധാരണ എങ്ങിനെയോ പരന്നിട്ടുണ്ട്? അത് ശരിയല്ല. ഇസ്രായേലില്‍ എല്ലാ ജാതികളുമുണ്ട് (ദൈവജനം വഴിതെറ്റിയാതുമൂലം സംഭാവിച്ചതുമുണ്ട്)  ഇന്നത്തെ യഥാര്‍ത്ഥ യെഹൂദനെ കണ്ടുപിടിക്കുക അസാധ്യമാണ്.
ബ്രെഹ്മത്തെ അറിയുന്നവന്‍ ബ്ര്രഹ്മണന്‍ .  യെഹോവയെ അറിയുന്നവന്‍ യെഹൂദന്‍ ഇയൊരു അളവുകോലെ   നമുക്കുള്ളൂ.
Romans 2:29 but he is a Jew who is one inwardly; and circumcision is that of the heart , in the spirit not in the letter; whose praise is not of men, but of God.
അതായത് യെഹോവയെ അറിഞ്ഞു യെഹോവക്കുവേണ്ടി ജീവിക്കുന്ന ഏത് മനുഷ്യനും യെഹൂദാനാണ്. അതാണ്‌ ദൈവം ആഗ്രഹിക്കുന്നതും.
ചരിത്രം പഠിച്ചാല്‍ മുഹമ്മദും യെഹൂദരുടെ അനാചാരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചവനാണ്. മനുഷ്യനുണ്ടോവിടൂ ക്രിസ്തുവിന്റെ പേരില്‍ ഒരുമതം അതില്‍ അനേക വിഭാഗങ്ങള്‍.     മുഹമ്മദിന്‍റെ പേരില്‍ ഒരു മതം , അതിലും വിഭാഗങ്ങള്‍ ,  ബുദ്ധനോ, ജൈനനോ, ഗുരുനാനക്കോ,ശ്രീനാരയാനഗുരുവോ ഒന്നും ഒരു മതവും ഉണ്ടാക്കിയിട്ടില്ല , ഇവരുടെ പേരില്‍ പില്‍ക്കാലത്ത് മതങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു . ഇവരെല്ലാം ന്യായപ്രമാണത്തില്‍ നിന്നും 
കാര്യമായ വ്യത്യാസമില്ലാത്ത വിശ്വാസികളായിരുന്നു . ദൈവങ്ങള്‍ അല്ലതിരുന്നതുകൊണ്ട് മാനുഷികമായ പല തെറ്റുകളും അവരുടെ ഉപദേശങ്ങളില്‍ വന്നുവെന്ന് മാത്രം.
ആയതിനാല്‍ മാനുഷികമായതോന്നും     (തിരുവചന ത്തിലില്ലാത്തത് )   പൂര്‍ണമാകില്ല എന്ന് മനസിലാക്കി, മനുഷ്യനിര്‍മ്മിതമായ എല്ലാത്തിനെയും,ദുരഭിമാനവും  ഒഴിവാക്കിയാല്‍
പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാവും .
 തെറ്റിദ്ധരിക്കരുത്, ഞാന്‍ പറഞ്ഞത് ക്രിസ്തുവിനെതിരല്ല, മറിച്ച് ക്രിസ്തു പറഞ്ഞതുതന്നെയാണ്.  ഇന്നത്തെ കോണ്‍ഗ്രസ്സുകാരെപ്പോലെയാണ്, ഇന്നത്തെ ക്രിസ്ത്യാനികളും.
ഗാന്ധിയുടെ പെരുപറഞ്ഞും ഗാന്ധിയുടെ പ്രതിമകള്‍ മുക്കിലും മൂലയിലും സ്ഥാപിച്ചും ഗാന്ധിയുടെ ഖദര്‍ അണിഞ്ഞും, ഗാന്ധിപറഞ്ഞതിനെ വളച്ചൊടിച്ചും, ഗാന്ധിയുടെപടം  ഏറ്റവും വലിയ കറന്‍സികളില്‍  പതിപ്പിച്ചും ------------  ഗാന്ധിമാര്‍ഗത്തിനു ഘടകവിരുദ്ധമായി (അഴിമതിയുടെകൃഷിയും വ്യവസായവും)  നടത്താനുള്ള ഒരു മറയായി മാത്രം ഗാന്ധിയെ ഉപയോഗിക്കുന്നു.  ഇവര്‍ക്ക് ഗാന്ധിയെക്കുറിച്ച് വാതോരാതെ സംസാരിക്കും, ഗാന്ധിയുടെ പടവും പ്രതിമയും വീടുകളിലും കാര്യാലയങ്ങളിലും( office), കവലകളിലും, നാടുവഴികളിലും സ്ഥാപിക്കും. എന്നാല്‍ ഗാന്ധിയേയോ ഗാന്ധിമാര്‍ഗത്തെയോ ഇവര്‍ അറിയുന്നില്ലെന്ന് മാത്രം.
ഇതില്‍നിന്നോട്ടും വ്യത്യസ്തമല്ല നമ്മള്‍ ക്രിസ്ത്യാനികള്‍. ഇതേ കോപ്രായങ്ങള്‍ ക്രിസ്തുവിന്‍റെ പേരില്‍ നമ്മളും  കാട്ടിക്കൂട്ടുന്നു.  ക്രിസ്തുവിനെ മറയാക്കി, ക്രിസ്തുവില്‍നിന്നും ക്രിസ്തുമാര്‍ഗത്തില്‍നിന്നും മാറി നമ്മുടെ സ്വാര്‍ഥതക്ക്പറ്റിയതരത്തില്‍ ഒരു യേശുവിനെയും,  യേശുവിന്‍റെ പേരില്‍ ഒരു പ്രസ്ഥാനത്തെയും   സ്ഥാപിച്ചെടുക്കുന്നതില്‍ സാത്താന്‍ ഒരളവുവരെ വിജയിച്ചിരിക്കുന്നു.  ക്രിസ്തുവിനെക്കുറിച്ചു പറയാനും പോക്കിക്കൊണ്ടുനടക്കാനും എളുപ്പവുമാണ് നമുക്കിഷ്ടവുമാണ്, എന്നാല്‍ ക്രിസ്തു പറഞ്ഞതെന്തെന്നു മനസിലാക്കാന്‍ നമ്മളാരും ശ്രമിക്കുന്നില്ലെന്ന്മാത്രം. അതുകൊണ്ട് നാമമാത്രക്രിസ്ത്യാനികളാകാതെ ക്രിസ്തു പറഞ്ഞിട്ടുള്ളതെന്തെന്നുമനസിലാക്കി ക്രിസ്തുവിനെമനസിലാക്കി
അടുത്ത ജന്മത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കാന്‍ ശ്രമിക്കാം. 
സ്നേഹത്തോടെ പിപ്പിലാഥന്‍